വള്ളിക്കുന്ന് :വള്ളിക്കുന്ന് ഗ്രാമചഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്യാസപ്രമേയം പത്തിനെതിരെ പതിനൊന്നു വോട്ടുകള്‍ക്ക് തളളി. മുസ്ലീം ലീഗ് അംഗം നിസാര്‍ കുന്നുമ്മലിനെതിരെയാണ് പ്രതിപക്ഷം അവിശ്യാസം കൊണ്ടുവന്നത്. രണ്ട് ബിജെപി അംഗങ്ങള്‍ അവിശ്യസാപ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു.
ഇടഞ്ഞു നിന്നിരുന്ന കോണ്‍ഗ്രസ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ എം കാരിക്കുട്ടിയെ ഡിസിസി നേതൃത്വമിടപെട്ടാണ് അനുനയിപ്പിച്ചത്. വൈസ് പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച ലീഗ് അംഗമായ മുസ്തഫയെ ലീഗ് നേതൃത്വമിടപെട്ടാണ് അനുനയിപ്പിച്ചത്. വോട്ടിങ്ങ് സമയത്ത് അംഗവും മുന്‍പ്രസിഡന്റുമായ ജമീലക്ക് തലചുറ്റലനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ച തടസ്സപ്പെട്ടു. പിന്നീട് പ്രാഥമിക ആരോഘ്യകേന്ദ്രത്തില്‍ നിന്ന് ഡോക്ടറെത്തി ചിക്ത്‌സ നല്‍കുകയായിരുന്നു.




