Section

malabari-logo-mobile

പ്ലസ്ടു വിദ്യഭ്യാസമന്ത്രിയുടെ ഓഫീസിലെ രണ്ടുപേര്‍ രാജിവെച്ചു

HIGHLIGHTS : തിരു: പ്ലസ്ടു കോഴ വിവാദം കൂടതല്‍ കത്തുന്നതിനിടെ വിദ്യഭ്യാസമന്ത്രിയുടെ ഓഫീസിലെ രണ്ടു പേര്‍ രാജിവെച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ചുമതലയുണ്ടായിര...

abdu rubbതിരു: പ്ലസ്ടു കോഴ വിവാദം കൂടതല്‍ കത്തുന്നതിനിടെ വിദ്യഭ്യാസമന്ത്രിയുടെ ഓഫീസിലെ രണ്ടു പേര്‍ രാജിവെച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സക്രട്ടറി മുഹമ്മദ് അന്‍സാരി, പിആര്‍ഒ സജീര്‍ പനവേലി എന്നിവരാണ് രാജിവെച്ചത്. അബ്ദുറബ്ബ് എംഎല്‍എ ആയിരുന്ന ഘട്ടത്തില്‍ പിഎ ആയിരുന്നു മുഹമ്മദ് അന്‍സാരി മുസ്ലീംലീഗില്‍ ഒരു വിഭാഗം തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായം ഉള്ളവരായിരുന്നു. ലീഗ് അനുകൂല അധ്യാപകസംഘടന നേതാവായ സിപി ചെറിയമുഹമ്മദ് അന്‍സാരിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. കൂടിതല്‍ പേര്‍ രാജിക്കൊരുങ്ങിയെന്നും സുചനയുണ്ട്.

ഇതിനിടെ പ്ലസ്ടു വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇത്തവണ അനുവദിച്ച പ്ലസടു സ്്കൂളുകളിലും ബാച്ചുകളിലും നൂറിലധികവും മാനദണ്ഡമില്ലാതെ മന്ത്രിസഭ ഉപസമിതി തിരുകികയറ്റിയതാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ആരോപിച്ചു.
പ്ലസ്ടു വിഷയത്തില്‍ നാല്‍പ്പതോളം കേസുകളാണ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നത്. എന്‍എസ്എസും പ്ലസ്ടുവിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരഞ്ഞിരിക്കുകയാണ്. അധികബാച്ചുകള്‍ സമയം വൈകിയതിനാല്‍ ഇത്തവണ നേരയ വഴിയില്‍ പ്രവേശനം നടത്തില്ലെന്നായിരുന്നു ജനറല്‍ സക്രട്ടറി സുകുമാരന്‍നായരുടെ പ്രസ്താവന. എന്നാല്‍ ഇത്ര ആരോപണങ്ങള്‍ പുറത്തുവന്നിട്ടും യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്നതില്‍ ഉറച്ചു നില്‍ക്കുയാണ് മുഖ്യമന്ത്രി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!