അന്തര്‍ദേശീയം

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ സ്വന്തം ജനത തന്നെ വിധിയെഴുതിയ സാഹചര്യത്തിലാണ് ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപിച്ചെങ്കിലും മൂന്ന് മാസംകൂടി കാമറൂണ്‍ തല്‍സ്ഥാനത്ത് തുടരും. ഹിതപരിശോധനാ ഫലം

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‌ പുറത്തേക്ക്‌ ?

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്ന ജനഹിത പരിശോധനയില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദക്കാര്‍ക്ക്‌ മുന്‍തൂക്കം. ഹിതപരിശോധനയില്‍ പിന്‍മാറണം എന്ന പക്ഷക്കാര്‍ വിജയിക്കുമെന്ന്‌ ബിബിസി പറയുന്നത്‌. 382 ല്‍ 338 ഇടത്തെ ഫലം പുറത്തുവന്നു. ജിബ്രാള്‍ട്ടറും ന്യൂകാസിലും തുടരണം എന്ന അഭിപ്രായത്തിനൊപ്പം നിന്നപ്പോള്‍ സണ്ടര്‍ലന്റില്‍ പിന്‍മാറണം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. അതേസമയം എങ്ങോട്ടും മാറിമറിയാവുന്ന ഫലമായിരിക്കുമെന്നാണ് ഇന്നലെ വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ പ്രവചിച്ചിരിക്കുന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച ;ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനം

അള്‍ജിയേര്‍സ്: അള്‍ജീരിയയില്‍ ചോദ്യപേപ്പര്‍ സുരക്ഷ ഉറപ്പാക്കന്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും താല്‍ക്കാലിക നിരോധനം. മുന്‍കാലങ്ങളില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ പരമ പ്രാധാനമായ വഴിയായി ഉപയോഗിച്ചുവെന്ന കാരണത്തിലാണ് സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിറിയയില്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നെരെ  ചാവേറാക്രമണം

ദമാസ്ക്കസ്: സിറിയയില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം. ജന്‍മനാട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ബാവ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതേസമയം ചാവേറായി വന്ന ഭീകരനും ഒരു അംഗരക്ഷകനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ

പ്രശസ്‌ത ഓസ്ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു

മെല്‍ബണ്‍ : സ്വതന്ത്ര ഓസ്ട്രേലിയന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന പോള്‍ കോക്‌സ് (76) അന്തരിച്ചു. ഓസ്ട്രേലിയന്‍ ഡയറക്‌ടേഴ്‌സ് ഗില്‍ഡ് ആണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. പോള്‍സ് ഹെന്റിക്കസ് ബെനഡിക്ടസ് പോള്‍സ് എന്നാണ് യഥാര്‍ത്ഥ നാമം. ഇരുപതോളം ചലച്ചിത്രങ്ങള്‍ കോക്സിന്റെ സംവിധാനത്തില്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യന്‍ യുവതിയെ അഫ്ഗാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി

കാബൂള്‍: ഇന്ത്യക്കാരിയായ എന്‍ജിഒ പ്രവര്‍ത്തകയെ അഫ്ഗാനിസ്ഥാനില്‍ വെച്ച് തട്ടിക്കൊണ്ടുപോയി. അഫ്ഗാന്‍ തലസ്ഥാനമായ കബൂളിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജൂഡിത് ഡിസൂസയെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാ ഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഹെറോയിന്‍ വേട്ട

മനാമ:ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു മെട്രിക്‌ ടണ്‍ ഹെറോയിനാണ്‌ പിടികൂടിയത്‌. കടല്‍ കൊള്ളയുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന സംയുക്തസമുദ്ര സേന(സിഎംഎഫ്‌)യുടെ നേതൃത്വത്തിലാണ്‌ ഹെറോയിന്‍ പിടികൂടിയത്‌.

തീവ്രവാദ ബന്ധം; സൗദിയില്‍ തടവില്‍ കഴിയുന്ന 14 പേര്‍ക്ക്‌ വധശിക്ഷ

റിയാദ്‌: തീവ്രവാദ കേസുകളില്‍പ്പെട്ട്‌ തടവില്‍ കഴിയുന്ന 14 പേര്‍ക്ക്‌ റിയാദ്‌ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇതിവുപുറമെ 24 പേര്‍ക്ക്‌ 15 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്‌. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിന് സമീപം അവാമിയ്യയില്‍ നടന്ന തീവ്രവാദ ബന്ധമുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷ.

പ്രണയപ്രതികാരം;കാമുകിയെ കാമുകന്‍ മദ്യമൊഴിച്ച്‌ ജീവനോടെ കത്തിച്ചു

കോളേജ്‌ വിദ്യാര്‍ത്ഥിനിയായ കാമുകിയെ കാമുകന്‍ ജീവനോടെ കത്തിച്ചു. റോം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ സാറ(22) നെയാണ്‌ ക്രൂരമായി കാമുകന്‍ വിന്‍സെന്‍സോ(27) കൊലപ്പെടുത്തിയത്‌. പ്രണയബന്ധം തകര്‍ന്നതിലുള്ള പ്രതികാരമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌.

ക്ലോസറ്റില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പ്‌ യുവാവിന്റെ ലിംഗം കടിച്ചുപറിച്ചു

ബാങ്കോക്ക്‌: ക്ലോസറ്റില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പ്‌ യുവാവിന്റെ ലിംഗം കടിച്ചു. ടോയ്‌ലറ്റില്‍ പോയ യുവാവ്‌ ക്ലോസറ്റിലേക്ക്‌ നോക്കത്താണ്‌ അപകടത്തിന്‌ കാരണമായത്‌. ഏറെ നേരം പാമ്പ്‌ ലിംഗത്തില്‍ നിന്നും പിടിവിടാതിരിക്കുകായിയരുന്നു. തുടര്‍ന്ന്‌ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ യുവാവിനെ അമിത

error: Content is protected !!
Scroll to Top