മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും ക്ഷണം

M_Id_404245_Nawaz_Sharifദില്ലി : 26 ന് നടക്കുന്ന ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും ക്ഷണം. റിപ്പോര്‍ട്ടുകളനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുത്ത മൂവായിരത്തിലൊരാള്‍ നവാസ് ഷെരീഫായിരിക്കും.

സാക്ക് രാജ്യങ്ങളിലെ തലവന്‍മാരെ ക്ഷണിച്ചപ്പോഴാണ് നവാസ് ഷെരീഫിനും ക്ഷണം ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും വിജയമുറപ്പിച്ച വേളയില്‍ നരേന്ദ്രമോദിയെ നവാസ് ഷെരീഫ് ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചിരുന്നു.

മെയ് 26 ന് വൈകീട്ട് ആറ് മണിക്ക് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

Share news
error: Content is protected !!
Scroll to Top