ഫോണോമാനിയ മാറ്റാന്‍ പുതിയ ആപ്ലിക്കേഷന്‍

Addicted-to-your-smartphone-use-breakFree-app-to-find-outദിവസത്തിന്റെ നല്ല പങ്കും മൊബൈല്‍ഫോണ്‍ ഉപയോഗത്തിനായി മാറ്റി വെക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ ശീലം മാറ്റാന്‍ നിങ്ങള്‍ക്ക്് ഒരു സന്തോഷ വാര്‍ത്ത. ഫോണോമാനിയ ബാധിച്ചവര്‍ക്ക് ബ്രേക്ക്ഫ്രീ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഈ ദുശ്ശീലത്തെ ഒഴിവാക്കാന്‍ കഴിയും.

ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങള്‍ എത്ര സമയം ഫോണില്‍ ചെലവഴിക്കുന്നുണ്ടെന്ന് ഈ ആപ്ലക്കേഷന്‍ കാണിച്ച് തരും. ഇതുവഴി നിങ്ങളുടെ ഫോണിന്റെ അമിത ഉപയോഗത്തെ കുറിച്ച് നിങ്ങളില്‍ തന്നെ ഒരു ബോധം ഉണ്ടാക്കാന്‍് കഴിയുന്നു.

ഇതിനോടകം തന്നെ ഗൂഗിളില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 15,000 ത്തിലധികം പേര്‍ ബ്രേക്ക് ഫ്രീ ആപ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top