ദില്ലി : തന്റെ തിരക്കിട്ട രാജിയില്‍ ഡല്‍ഹി ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളോട് ചോദിക്കാതെ രാജിവെച്ചതില്‍ താനിപ്പോള്‍ പശ്ചാതപിക്കുന്നു എന്നും പുതിയ തെരുഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടി തയ്യാറാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
തിടുക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് അബദ്ധമായി പോയെന്നും അതില്‍ ജനങ്ങളോട് താന്‍ മാപ്പ് ചോദിക്കുകയാണെന്നും കെജ്‌രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് വീണ്ടും അധികാരത്തിലേറാന്‍ കഴിയുകയില്ലെന്നും തെരഞ്ഞെടുപ്പ് നടത്തുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ നജീബ് ജെന്നിനെ സന്ദര്‍ശിച്ച കെജ്‌രിവാള്‍ ഡല്‍ഹി അസംബ്ലി പിരിവ് വിടരുതെന്നും വീണ്ടും തങ്ങളുടെ സര്‍ക്കാര്‍ വരുന്നതില്‍ ജനങ്ങളുടെ അഭിപ്രായമറിയാനായി ഒരാഴ്ചത്തെ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ തീരുമാനം പിന്‍വലിച്ച് കൊണ്ടാണ് കെജ്‌രിവാള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് എന്ന നിലപാട് എടുത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 430 സ്ഥാനാര്‍ത്ഥികളില്‍ ആംആദ്മി പാര്‍ട്ടി നേടിയത് 4 സീറ്റുകള്‍ മാത്രമാണ്.
49 ദിവസത്തെ ഭരണത്തിന് ശേഷം ജനലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്.




