മോദിയുടെ വാക്കുകള്‍ പ്രചോദനകരം; ശശിതരൂര്‍

sasi tharoorതിരു : നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്ന് കോണ്‍ഗ്രസ്സ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂര്‍. പൗരന്‍മാര്‍ക്ക് വേണ്ടി മോദി അത് നടപ്പാക്കുമെന്ന് ഉറപ്പാക്കണം. മോദിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷകള്‍ ഉണ്ടെന്നും തരൂര്‍ പറഞ്ഞു. നല്ലത് ചെയ്താല്‍ അംഗീകരിക്കുമെന്ന ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് മോദിയെ അനുകൂലിച്ച തരൂരിന്റെ പ്രസ്താവനയും.

മോദിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷകള്‍ ഉണ്ടെന്ന് പറഞ്ഞ തരൂര്‍ പ്രതിപക്ഷമാണെങ്കിലും താന്‍ ഇന്ത്യയുടെ ക്ഷേമത്തെ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമാണെങ്കില്‍ ഇതിനെ തുണക്കണമെന്നും തരൂര്‍ പറഞ്ഞു.

നരേന്ദ്രമോദി ഈ മാസം 26 ന് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. മോദിയെ ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.
2001 ഒക്‌ടോബര്‍ 19 നാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റത്. പിന്നീട് 3 തവണ മോദിയെ ഗുജറാത്തിലെ ജനത മുഖ്യമന്ത്രി പദവിയില്‍ എത്തിച്ചു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്ന മോദിക്ക് നിയമസഭ ഇന്ന് വിടവാങ്ങല്‍ നല്‍കും.

അതേസമയം കേന്ദ്ര മന്ത്രിസഭാ രൂപികരണത്തിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 20 ക്യാബിനറ്റ് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയായിരിക്കും മോദി സര്‍ക്കാരിന്റേതെന്നാണ് സൂചന. പ്രധാന വകുപ്പുകള്‍ ഏകോപിപ്പിച്ച് ഒരു ക്യാബിനറ്റ് മന്ത്രിക്ക് ചുമതല നല്‍കുക എന്ന കാര്യം മോദി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഘടകക്ഷികളുമായി ഇതു സംബന്ധിച്ച് മോദി ചര്‍ച്ച നടത്തിയിരുന്നു. മോദി മന്ത്രിസഭയില്‍ 2 ക്യാബിനറ്റ് സഹമന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top