മോദി ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചേക്കും

modiദില്ലി : ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം നരേന്ദ്രമോദി ഇന്ന് രാജി വെച്ചേക്കും. ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേലിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. മോദിക്ക് ആശംസയര്‍ പ്പിക്കുന്നതിനായി ഗുജറാത്ത് നിയമസഭയുടെ പ്രതേ്യക സമ്മേളനം ഇന്ന് ചേരും. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നത്.

മോദിയുടെ അടുത്ത അനുയായിയും മോദി മന്ത്രി സഭയിലെ റവന്യൂ റോഡ് നഗര വികസന മന്ത്രിയുമാണ് ആനന്ദി ബെന്‍. ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയാകുന്നതോടെ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാകും ഇവര്‍.

2001 ഒക്‌ടോബര്‍ 19 നാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റത്. പിന്നീട് 3 തവണ മോദിയെ ഗുജറാത്തിലെ ജനത മുഖ്യമന്ത്രി പദവിയില്‍ എത്തിച്ചു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്ന മോദിക്ക് നിയമസഭ ഇന്ന് വിടവാങ്ങല്‍ നല്‍കും.

അതേസമയം കേന്ദ്ര മന്ത്രിസഭാ രൂപികരണത്തിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 20 ക്യാബിനറ്റ് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയായിരിക്കും മോദി സര്‍ക്കാരിന്റേതെന്നാണ് സൂചന. പ്രധാന വകുപ്പുകള്‍ ഏകോപിപ്പിച്ച് ഒരു ക്യാബിനറ്റ് മന്ത്രിക്ക് ചുമതല നല്‍കുക എന്ന കാര്യം മോദി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഘടകക്ഷികളുമായി ഇതു സംബന്ധിച്ച് മോദി ചര്‍ച്ച നടത്തിയിരുന്നു. മോദി മന്ത്രിസഭയില്‍ 2 ക്യാബിനറ്റ് സഹമന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top