തിരൂരങ്ങാടി : ബസ് യാത്രക്കിടെ രണ്ടരവയസ്സുള്ള കുട്ടിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍ തമിഴ്‌നാട് സ്വദേശിനിയായ അഞ്ജലി (19) നെയാണ് പോലീസ് പിടികൂടിയത്. കോട്ടക്കല്‍ പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന ബസില്‍ കക്കാട് വെച്ചാണ് യുവതി മോഷണ ശ്രമം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് അത്താണിക്കല്‍ അബ്ദുള്‍ സലീമിന്റെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ നടപടി സ്വീകരിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



