പരപ്പനങ്ങാടി :പരപ്പനങ്ങാടി-താനൂര്‍ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. ഇന്ന് രാത്രി 9 മണിയോടെ ചിറമംഗലം പെട്രോള്‍ പമ്പിന് മുന്‍വശത്ത് വച്ച് ബൈക്കും കാറും കുൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേര്‍ക്ക്
ഗൂരതമായ പരിക്കേറ്റു. പരപ്പനങ്ങാടി ചെട്ടപ്പടി സ്വദേശികളായ മലയില്‍ സാജിത്, മലയില്‍ റുക്കിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതില്‍ സാജിത് വാഹനത്തില്‍ നിന്ന് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.
ഇന്നലെ ചുടലപറമ്പിന് സമീപത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.




