തിരു: തിരുവനന്തപുരത്ത്ത ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ആറ് ആയുധധാരികളായ ആന്ധ്രാസ്വേദേശികളായ ആറു പേരെ പോലീസ് പിടികൂടി ഇവര്‍ നക്‌സലൈറ്റുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആന്ധ്ര വാറങ്കല്‍ സ്വദേശികളായ ഇവര്‍ ടിആര്‍എസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ഇവിടെ താമസിച്ചെന്നും പോലീസ് പറയുന്നു.
തമ്പാനൂരിലെ രണ്ട് ലോഡ്ജുകളിലായി താമസിച്ചിരുന്ന ഇവരെ ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. തോക്കും മൂന്ന് വെടിയുണ്ടകളും ഒന്നേകാല്‍ ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ക്ക് മാവോയിസ്റ്റുകളെല്ലെന്നും കേരളം കാണനെത്തിയ സഞ്ചാരികളാണന്നാണ് ഇവര്‍ പോലീസിനോട് മൊഴി നല്‍കിരിക്കുന്നത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ട്. സ്വയം രക്ഷക്കായാണ് തങ്ങള്‍ ആയുധം കൈവശം വെച്ചതെനെനാണ് ഇവര്‍ പറയുന്നത്.
ഇവരെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആന്ധ്രാപ്രദേശ് പോലീസുമായി കേരളപോലീസ് ബന്ധപ്പെട്ടുകഴിഞ്ഞു.
ap




