വീടിന് മുകളില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

വള്ളിക്കുന്ന്:ഒലിപ്രംകടവിനടുത്ത് കൊളക്കാട്ട് ചാലില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. കൊളക്കാട്ട് ചാലില്‍ രാമന്‍ കുന്നത്ത് കൃഷ്ണന്റെ മകള്‍ പവിത്ര(10യ്ക്കാണ് പരിക്കേറ്റത്. കൈക്കും തലയ്ക്കും കാലിനും പരിക്കേറ്റ പവിത്ര അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെ വീശിയടിച്ച കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്. കുട്ടിയെ ഫറൂക്കിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top