കല്ല്യാണ പന്തലില്‍ വരന്‍ മദ്യപിച്ചെത്തി; മദ്യപാനിയെ കല്ല്യാണം കഴിക്കില്ലെന്ന് വധു

marriage-1കല്ല്യാണ പന്തലിലേക്ക് പൂസായെത്തിയ വരനെ കല്ല്യാണം കഴിക്കേണ്ടെന്ന് തീരുമാനിച്ച വധു ഛത്തീസ്ഗഡിലെ വാര്‍ത്താമാധ്യമങ്ങളില്‍ നായികയാവുന്നു.  ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം നടന്നത്.  വരന്‍ കടന്നുവന്ന് ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ തന്നെ വധുവിന് വരന്‍ മദ്യപിച്ച വിവരം പിടികിട്ടിയിരുന്നു.   പിന്നീട് വരണമാല്യം ചാര്‍ത്തുന്ന സമയമായപ്പോഴേക്കും ഫുള്‍ പൂസാവുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഒരു മദ്യപാനിയായ ആളെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് ബന്ധുക്കളെയും നാട്ടുകാരെയും പരസ്യമായി അറിയിക്കുകയായിരുന്നു.

കടുത്തമദ്യപാനം മൂലമായിരുന്നു അഞ്ച് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്. സംഭവം വാര്‍ത്തയായതോടെ പെണ്‍കുട്ടിയുടെ തീരുമാനത്തെ അഭിനന്ദിച്ച് സാമൂഹിക സംഘടനകളും മാധ്യമങ്ങളും രംഗത്തെത്തി. ദേശീയമാധ്യമങ്ങള്‍ വരെ ഇത്തരം ഒരു തീരുമാനമെടുത്ത പെണ്‍കുട്ടിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കി കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top