പ്രധാന നഗരങ്ങളിലെല്ലാം ഷീ ടാക്‌സി തുടങ്ങാന്‍ സര്‍ക്കാരിന്റെ പിന്തുണ

downloadകൊച്ചി : കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഷി ടാക്‌സി പദ്ധതി തുടങ്ങാനുള്ള എല്ലാം പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കൊച്ചിയില്‍ പദ്ധതിക്ക് തുടക്കമിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വലിയ വിജയമായി മാറികഴിഞ്ഞിട്ടുണ്ട് ഈ പദ്ധതി. ഇവിടെ ഈ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യാനായി പ്രത്യേക പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലോകത്തിനു മുഴുവന്‍ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി മാറുന്ന പദ്ധതിയാണിതെന്നും ഇതിന് മുന്‍കൈ എടുത്ത സാമൂഹ്യ നീതി വകുപ്പിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതിക്ക് തലസ്ഥാനത്ത് ലഭിച്ച സ്വീകാര്യത ആഗോള തലത്തില്‍ ശ്രദ്ധ നേടാനായെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എംകെ മുനീര്‍ ചൂണ്ടികാട്ടി.  കേരളത്തിലെ പ്രധാന നഗരങ്ങളിലായി 250 ഷീ ടാക്‌സികള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസിഡറായ നടി മഞ്ജുവാര്യര്‍ ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ നവംബറിലാണ് ഈ സംരംഭം തിരുവനന്തപുരത്ത് ആരംഭിച്ചത്. ബുക്കിങ്ങ് മുന്‍ഗണനയും പ്രതേ്യക യാത്രാ പാക്കേജുകളും ഉള്‍പ്പെടെ വിവിധ മൂല്യ വര്‍ദ്ധിത സേവനങ്ങള്‍ ഉറപ്പു നല്‍കുന്ന ഷീ ടാക്‌സി ക്ലബ്ബ് ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കൊച്ചിയിലെ ആദ്യ ഷീ ടാക്‌സി ഉദേ്യാഗസ്ഥന്‍മാരായ ടിജെ നിഷ എംപി, പ്രസന്ന പി, സരിത ജീവരാജ്, സുഗന്ധിരാജ്, മേരി ജോര്‍ജ്ജ്, സിജി കെഎല്‍, ഷൈബി ജോസഫ് തുടങ്ങിയവര്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പികെ ഇബ്രാഹീം കുഞ്ഞില്‍ നിന്നും താക്കോല്‍ സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top