എറണാകുളം: തൃപ്പൂണിത്തറ എന്‍എസ്എസ് കോളേജ് ടോയ്‌ലെറ്റിനുള്ളില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബികോം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി മരട് സ്വദേശിനി വിദ്യയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. രാവിലെ 8 മണിയോട് കൂടി വിദ്യയെ കോളേജില്‍ കണ്ടവരും ഉണ്ട്.
ടോയ്‌ലെറ്റില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ എത്തി നോക്കിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.



