പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു

modiദില്ലി : ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചത് എല്‍കെ അദ്വാനിയാണ് .ഇതിനെ മുരളി മനോഹര്‍ ജോഷിയും, വെങ്കയ നായിഡുവും, നിഥിന്‍ ഗഡ്ഗരിയും പിന്താങ്ങി.

മോദിയുടെ നേതൃത്വത്തില്‍ രാജ്യം അഭിവൃദ്ധിപ്പെടുമെന്ന് നിഥിന്‍ ഗഡ്ഗരി പറഞ്ഞു. ജനകീയനും, പ്രശസ്തനുമായ നേതാവാണ് മോദിയെന്ന് അദ്വാനി പറഞ്ഞു.  സുഷമസ്വരാജും മോദിയെ അനുമോദിച്ചു.  ചരിത്രനിമിഷം എന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങ് അഭിപ്രായപ്പെട്ടു.

നിലം തൊട്ട് വന്ദിച്ചാണ് മോദി പാര്‍ലമെന്റിലേക്ക് എത്തിയത്. അനുമോദിക്കാന്‍ എത്തിയ അദ്വാനിയുടെ കാല്‍തൊട്ട് വന്ദിച്ച് മോദി അനുഗ്രഹം തേടി. മെയ് 25 നോ 27 നോ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി മന്ത്രി സഭയിലെ അംഗങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് വൈകീട്ട് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള സന്നദ്ധത മോദി അറിയിച്ചേക്കും.

Share news
error: Content is protected !!
Scroll to Top