രജിസ്‌ട്രേഷന്‍ ഇല്ലാത്ത ചിട്ടികമ്പനികളുടെ പ്രവര്‍ത്തനം തടയും; ചെന്നിത്തല

RAMESH_CHENNITHALA_9010eതിരു: സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടികമ്പനികളുടെ പ്രവര്‍ത്തനം തടയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വന്‍കിട കമ്പനികളില്‍ പലതും ആര്‍ബിഐ മാനദണ്ഡം പാലിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങള്‍ വന്‍തോതില്‍ പലിശ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങല്‍, മുദ്രപത്രം വാങ്ങുക തുടങ്ങിയ അനധികൃത നടപടികള്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ചിട്ടി സ്ഥാപനങ്ങളെ കുറിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ പോലീസിന് അനേ്വഷിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Share news
error: Content is protected !!
Scroll to Top