എറണാകുളം: അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് സീരിയല്‍ നടി ഉള്‍പ്പെടെ നാല് പേരെ കടുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. സീരിയല്‍ നടി മണക്കനാട് ഇടപ്പള്ളിമുക്ക് കാക്കാട്ട്പള്ളി സിജി (39), കുര്യാനാട് റോസ് വില്ലയില്‍ (ചിറ്റേക്കാട്ട്) ജോണ്‍സണ്‍ (38), കുര്യനാട് പാലത്തിക്കല്‍ മനോജ് (37), വീട്ടുടമ ചായംമാക്കില്‍ നെടുംനിലം വീട്ടില്‍ ജസ്റ്റിന്‍ (39) എന്നിവരെയാണ് കടുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന 5,000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡിന് കടുതുരുത്തി സിഐ വിനു കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എംഎസ് ഷാജഹാന്‍, എഎസ്‌ഐമാരായ ഉദയപ്പന്‍, ഷംസു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീരന്‍,സൂരജ് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നല്‍കിയത്.



