ഇടുക്കി:ഇടതുപക്ഷ ജനാധ്യപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇത്തവണ ഇടുക്കിയില്‍ നിന്ന് ജയിച്ച അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് ലോക്‌സഭയില്‍ ആരോടൊപ്പം ഇരിക്കുമെന്ന ആശയകുഴപ്പത്തില്‍. താന്‍ സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാവില്ലെന്നും സഭയില്‍ സ്വതന്ത്ര നിലപാടായിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമാക്കിയതോടെയാണ് സിപിഐഎം വെട്ടിലായിരിക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമായി രംഗത്തെത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും കൂടി സ്ഥാനാര്‍ത്ഥിയായാണ് ജോയ്‌സ് ജോര്‍ജ്ജ് മല്‍സരിച്ചിരുന്നത്. സമിതിയുടെ നിയമോപദേശം കൂടിയാണ് ജോയ്‌സ് ജോര്‍ജ്ജ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ കൂറ് ആരോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോയ്‌സ്. ഇതിനിടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപികരണക്കണമെന്നതിനെ സംബന്ധിച്ചും എന്‍ഡിഎയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചന നടക്കുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇതുവഴി ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ബിജെപി നടപ്പാക്കുന്നതില്‍ ഇളവ് ലഭിക്കാനാകുമോ എന്നതാണെത്രെ ഇവരുടെ നിലപാട് മാറ്റത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ ആയിരുന്നു ജോയ്‌സ് തോല്‍പ്പിച്ചത്. 52,489 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോയ്‌സിന് ലഭിച്ചത്.



