അന്തര്‍ദേശീയം

സംഘടന ഈദി ഫൗണ്ടേഷന്‍ മേധാവി അബ്ദുള്‍ സത്താര്‍ അന്തരിച്ചു

ഇസ്താംബൂള്‍: പ്രമുഖ പാകിസ്താനി സാമൂഹിക പ്രവര്‍ത്തകനും ഈദി ഫണ്ടേഷന്‍ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഈദി(92 )അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അബ്ദുള്‍ സത്താര്‍ ഈദിയുടെ മകനും. ഈദി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്

ഫേയ്‌സ്‌ബുക്കിലെ ലൈവ്‌ സ്‌ട്രീമിംഗ്‌ നിര്‍ത്തലാക്കുന്നു

കാലിഫോര്‍ണിയ: ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളെ പകര്‍ത്തുന്നതിനായി ഫേസ്‌ബുക്ക്‌ കൊണ്ടുവന്ന ഫേസ്‌ബുക്ക്‌ ലൈവ്‌ സ്‌ട്രീമിംഗ്‌ സ്വകാര്യത ലംഘിക്കുന്നതായി കണ്ടെത്തല്‍. കൊലപാതകം, അപകടങ്ങള്‍ തുടങ്ങിയവ ഹീന കൃത്യങ്ങള്‍ മറ്റുള്ളവര്‍ ഫേസ്‌ബുക്ക്‌ ലൈവില്‍ പകര്‍ത്തുകയും അവ സോഷ്യല്‍ മീഡിയയില്‍

ഈദ്‌ ഗാഹിനിടെ ബംഗ്ലാദേശില്‍ സ്‌ഫോടനം; 2 മരണം;12 പേര്‍ക്ക്‌ പരിക്ക്‌

ധാക്ക: ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്കയിലെ ഈദ്‌ ഗാഹിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ മരണപ്പെട്ടത്‌. പന്ത്രണ്ടുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. രാജ്യത്തെ ഏറ്റവും വലിയ ഈദ്‌ നമസ്‌കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ പ്രവേശന കാവാടത്തില്‍ വ്യാഴാഴ്‌ച രാവിലെയാണ്‌ സ്‌ഫോടനം

ലയണല്‍ മെസ്സിക്ക് 21 മാസം തടവുശിക്ഷ

ബാഴ്‌സലോണ: അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക് തടവു ശിക്ഷ. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 21 മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്നു നികുതി വെട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് രണ്ട് മില്ല്യണ്‍ യൂറോയും നഷ്ടപരിഹാരവും കോടതി

ബാഗ്ദാദ് കാര്‍ ബോംബ് സ്‌ഫോടനം: മരണസംഖ്യ 130 ആയി

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷിയ വംശജര്‍ ഏറ്റവും കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം

ബംഗ്ലാദേശ് ഭീകരാക്രമണം;അഞ്ച് ഭീകരരെ വധിച്ചു 13 ബന്ദികളെ രക്ഷപെടുത്തി

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ റെസ്റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ ബന്ദികളാക്കിയവരില്‍ 13 പേരെ പൊലീസ് രക്ഷപെടുത്തി. അഞ്ച് ഭീകരരെ പൊലീസ് വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്. രണ്ട് പേര്‍ രക്ഷപെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ

കാബൂളില്‍ പൊലീസിന് നേരെ ചാവേറാക്രമണം; 40 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പൊലീസിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സിവിലിയന്‍മാരും ഉള്‍പ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

ചൈനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ച് 35 മരണം

ബെയ്ജിംഗ്: ചൈനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ച് 35 മരണം. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലാണ് ഇന്നു രാവിലെയാണ് അപകടം നടന്നത്. 56 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 21ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കുകളേറ്റതായാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ 98 മരണം

ബെയ്‌ജിംഗ്‌: ചൈനയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ വിവിധ പ്രദേശങ്ങളിലായി 98 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ്‌ കൊടുങ്കാറ്റും പേമാരിയും കനത്തനാശം വിതച്ചത്‌. 800 ഓളം പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌.

error: Content is protected !!
Scroll to Top