ലയണല്‍ മെസ്സിക്ക് 21 മാസം തടവുശിക്ഷ

Lionel-Messiബാഴ്‌സലോണ: അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക് തടവു ശിക്ഷ. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 21 മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്നു നികുതി വെട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് രണ്ട് മില്ല്യണ്‍ യൂറോയും നഷ്ടപരിഹാരവും കോടതി ചുമത്തിയിട്ടുണ്ട്. മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ പിതാവായ ജോര്‍ജ്ജ് മെസ്സിക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

ബെലീസിലും ഉറുഗ്വായിലും നികുതി വെട്ടിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ നിക്ഷേപം നടത്തിയെന്നാണ് കേസ്. 2011 മുതല്‍ 2013 വരെ കാലങ്ങളില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ താരം നല്‍കിയ അപ്പീല്‍ ബാഴ്സലോണ ഹൈകോടതി തള്ളിയിരുന്നു.

നേരത്തെ കോടതി വിചാരണ വേളയില്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പിതാവും മാനേജറും ചേര്‍ന്നാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top