വിമാനം തീപിടിച്ചതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
ദുബായ്: തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിച്ച് അപകടം നടന്നതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. യുഎഇ സ്വദേശിയായ അഗ്‌നിശമന സേനാംഗത്തിന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ സ്വദേശിയായ പൈലറ്റാണ് അപകടത്തില്‍പെട്ട വിമാനം പറത്തിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും 7000 മണിക്കൂറില്‍ കൂടുതല്‍ പറക്കല്‍ പരിചമുള്ളവരായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ […]









