അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന്‌ തീപിടിച്ച്‌ 16 യാത്രക്കാര്‍മ മരിച്ചു

balloonfireന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ടെക്‌സസില്‍ ബലൂണ്‍ വിമാനത്തിന്‌ തീപിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു. പ്രൊപൈന്‍ വാതകം നിറച്ച ബലൂണ്‍ വിമാനമാണ്‌ തീപിടിച്ചത്‌. തീപിടിച്ച ബലൂണ്‍ വിമാനം ലോക്ക്‌ ഹാര്‍ട്ടിന്‌ സമീപം നിലം പതിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വെന്തു മരിച്ചതായി കാല്‍ഡ്വെല്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. ബലൂണ്‍ വ്യോമയാനങ്ങളുടെ അപകടം താരതമ്യേന അമേരിക്കയില്‍ കുറവാണ്. സാധാരണ വിമാനങ്ങള്‍ക്കുള്ള പരിശോധനക്ക് ശേഷം മാത്രമേ അമേരിക്കയില്‍ ബലൂണ്‍ വ്യോമയാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കാറുള്ളുവെന്നതാണ് ഇതിന് കാരണം. വൈദ്യുത ലൈനില്‍ തട്ടിയാണ് വിമാനത്തിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. 1993ന് കൊളറോഡയിലുണ്ടായിലുണ്ടായ അപകടത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അപകടമാണിത്.

Share news
error: Content is protected !!
Scroll to Top