Section

malabari-logo-mobile

ഈദ്‌ ഗാഹിനിടെ ബംഗ്ലാദേശില്‍ സ്‌ഫോടനം; 2 മരണം;12 പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : ധാക്ക: ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്കയിലെ ഈദ്‌ ഗാഹിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ മരണപ്പെട്ടത്‌. പന്ത്രണ്ടു...

ധാക്ക: ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്കയിലെ ഈദ്‌ ഗാഹിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ മരണപ്പെട്ടത്‌. പന്ത്രണ്ടുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. രാജ്യത്തെ ഏറ്റവും വലിയ ഈദ്‌ നമസ്‌കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ പ്രവേശന കാവാടത്തില്‍ വ്യാഴാഴ്‌ച രാവിലെയാണ്‌ സ്‌ഫോടനം സംഭവിച്ചത്‌. ധാക്കയില്‍ നിന്ന്‌ നൂറ്‌ കിലോമീറ്റര്‍ അകലെ കിഷോര്‍ഗഞ്ചിലാണ്‌ സംഭവം നടന്നത്‌.

ധാക്കയിലെ നയതന്ത്ര കേന്ദ്രത്തിന്‌ സമീപത്തെ ഹോളി ആര്‍ട്ടിന്‍ റസ്‌റ്റോറന്റിലുണ്ടായ ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന്‌ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഐസിസും അല്‍ഖ്വയ്‌ദയും രംഗത്തെത്തിയിരുന്നെങ്കിലും ഇത്‌ തള്ളി ബംഗ്ലാദേശ്‌ ജമാഅത്തെ ഇസ്ലാമിയുടെ ജമാഅത്തുല്‍ മുജാഹിദ്ദീനാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സ്ഥിരികരിച്ചു.

sameeksha-malabarinews

ഇതെതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ധാക്ക ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഐഎസ്‌ ബംഗ്ലാദേശില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതിനു പിറകെയാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്ന പള്ളിയില്‍ സ്‌ഫോടനം ഉണ്ടായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!