അമേരിക്കയില്ലാതാകുന്നതു വരെ ജിഹാദ് അവസാനിക്കില്ല;ഇറാന്‍ ആത്മീയ നേതാവ്

downloadഅമേരിക്കയെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കാതെ ജിഹാദ് അവസാനിക്കില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമൈനി. ടഹറാനില്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ പ്രസംഗത്തിനിടെയാണ് അമേരിക്കയോടുള്ള വിരോധം ആയത്തുള്ള അലി തുറന്നടിച്ചത്.

യുദ്ധവും, ജിഹാദും തുടര്‍ന്നുകൊണ്ടിരിക്കുമെന്നും കള്ളന്‍മാര്‍ മാത്രമുള്ള അമേരിക്കയെ കീഴടക്കാന്‍ ഇറാന്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കണമെന്നും ആയത്തുള്ള അറിയിച്ചു. അതേസമയം അമേരിക്കയെ കീഴടക്കുക എന്നത് നിസാര കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആയത്തുള്ളയുടെ ഈ പ്രസംഗത്തിനെതിരെ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top