Section

malabari-logo-mobile

ഇനി സ്‌കൂളില്‍ 8 പിരീഡ്

HIGHLIGHTS : തിരു : സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസ് ടൈംടേബിള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം. നിലവിലുള്ള 7 പിരീഡുകള്‍ 8...

imagesതിരു : സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസ് ടൈംടേബിള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം. നിലവിലുള്ള 7 പിരീഡുകള്‍ 8 ആക്കി ഉയര്‍ത്തും. ഇതു പ്രകാരം 5 പിരീഡുകള്‍ കൂടുതല്‍ ഉണ്ടാകും. ഇതിന് വേണ്ടി ഉച്ച ഭക്ഷണ സമയം 1 മണിക്കൂറില്‍ നിന്നും 35 മിനിറ്റാക്കി കുറക്കാനാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച എസ് സി ഇ ആര്‍ ടിയുടെ വിദഗ്ദ്ധ സമിതി കരട് നിര്‍ദ്ദേശം തയ്യാറാക്കി കഴിഞ്ഞു. ഈ നിര്‍ദ്ദേശം അടുത്തു തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

പുതിയ വിദ്യഭ്യാസത്തിന്റെ ഭാഗമായി ഇംഗ്ലീഷ്, ഐടി വിഷയങ്ങള്‍ക്ക് പ്രീപ്രൈമറി മുതല്‍ കൂടുതല്‍ പിരീഡുകള്‍ അനുവദിക്കേണ്ടതുണ്ട്. ഇതോടെ കലാപ്രവൃത്തിപരിചയം എന്നിവക്കുള്ള പിരീഡുകള്‍ ഇല്ലാതാക്കുന്നത് പരിഗണിക്കാന്‍ കൂടിയാണ് ടൈംടേബിളില്‍ മാറ്റം വരുത്തുന്നത്.
നലവില്‍ സംഗീതം, ചിത്ര രചന എന്നിവക്ക് പ്രതേ്യക പിരീഡുകള്‍ ഉണ്ടെങ്കിലും അത് ലഭിക്കാറില്ല. അതിനെതിരെ ഈ വിഷയങ്ങളിലെ അധ്യാപകര്‍ പ്രതിഷേധത്തിലായിരുന്നു. അതേസമയം ടൈംടേബിള്‍ പ്രകാരം ക്ലാസ് സമയത്തിന് മാറ്റം ഉണ്ടാകില്ല. അത് 10 മണിമുതല്‍ 4 മണിവരെ തന്നെയായിരിക്കും.

sameeksha-malabarinews

അതേസമയം ഉച്ചക്ക് 12.55 മുതല്‍ 1.35 വരെയായിരിക്കും ഉച്ചഭക്ഷണ സമയം. ഒന്നാമത്തെയും രണ്ടാമത്തെയും പിരീഡുകള്‍ 45 മിനിറ്റു വീതവും ബാക്കി 40 മിനിറ്റു വീതവും അവസാനത്തെ പിരീഡ് 35 മിനിറ്റു വീതവും ആയിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!