മാധവികുട്ടിയുടെ ജീവിതം സിനിമയാകുന്നു.

kamala dasമലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം സിനിമയാകുന്നു. പ്രശസ്ത സംവിധായകന്‍ കമലാണ് മാധവികുട്ടിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വിദ്യാബാലന്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. മാധവികുട്ടി എന്ന കമലാസുരയ്യയുടെ സാഹിത്യജീവിതവും, വ്യക്തിജീവിതവും ആണ് കഥയുടെ ഇതിവൃത്തം.

കമല്‍ നേരത്തെ സംവിധാനം ചെയ്ത ജെസി ഡാനിയലിന്റെ ജീവിതകഥ ഏറെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാക്കാന്‍ ഒരുങ്ങുന്നത്.

നടി വിദ്യാബാലനെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത് കമലായിരുന്നു. ബോളിവുഡില്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വിദ്യ കമലാസുരയ്യയാകുന്നത് മലയാളത്തില്‍ അവരുടെ സ്ഥാനം ഉറപ്പിക്കുമെന്നു തന്നെയാണ് അണിയറ സംസാരം.

Share news
error: Content is protected !!
Scroll to Top