യുഎഇയില്‍ ഭൂചലനം

1831512659ദുബൈ: യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയോട് കൂടിയാണ് ഭൂചലനം ഉണ്ടായത്. ദുബൈ,ദെയ്‌റ, അബുഹൈല്‍ എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി. ചലനത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തിയിട്ടില്ല.

നേരിയ തോതിലാണ് ചലനം അനുഭവപ്പെട്ടതെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരായി. കെട്ടിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറഞ്ഞു. അതേസമയം ചലനത്തില്‍ ഭയപ്പെടാനില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.

മലയാളികള്‍ കൂടുതലായി തിങ്ങിപാര്‍ക്കുന്ന ഭാഗത്താണ് ചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top