ജമ്മുകാശ്മീരില്‍ വ്യോമസേനവിഭാഗം തകര്‍ന്ന് പൈലറ്റ് മരിച്ചു

Jammu_and_Kashmir_Map_360ജമ്മു: വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. പൈലറ്റ് രഘുബന്‍സിയാണ് മരിച്ചത്. ജമ്മുകാശ്മീരിലെ അനന്ത്‌നഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് വിമാനം തകര്‍ന്ന് വീണത്.

ശ്രീനഗറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ബിജ്ബഹറയിലെ തുറന്ന പാടത്താണ് വിമാനം തകര്‍ന്ന് വീണത്. സ്ഥിരം പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത്. ശ്രീനഗറിലെ ടെക്‌നിക്കല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് രാവിലെയാണ് വിമാനം പുറപ്പെട്ടത്.

വ്യോമസേന ഉദേ്യാഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം അപകടകാരണം വ്യക്തമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top