മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കേരളത്തില്‍; ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കേരള ടീം ‘കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്’

Sachin_Tendulkarതിരു : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍. ഇന്ന് രാവിലെയാണ് സച്ചിന്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സച്ചിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി സന്ദര്‍ശനം നടത്തിയ ശേഷം കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി സച്ചിന്‍ കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ലീഗില്‍ സച്ചിന്‍ ഉടമയായ കേരളാ ടീമിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് എന്നാണ്. സച്ചിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ടീമിന്റെ പേര് പ്രഖ്യാപിച്ചത്. കേരളത്തില്‍ നടക്കുന്ന ദേശീയ ഗയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സച്ചിന്‍ സ്വീകരിച്ചു.

കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഫുട്‌ബോളിന് മാറ്റം ആവശ്യമാണെന്നും കോളേജ് തലത്തില്‍ ഫുട്‌ബോളിന് പ്രോല്‍സാഹനം നല്‍കണമെന്നും സച്ചിന്‍ പറഞ്ഞു. എംപിയെന്ന നിലയില്‍ കായിക മല്‍സരങ്ങള്‍ പ്രോര്ല്‍സാഹിപ്പിക്കുമെന്നും സച്ചിന്‍ ഉറപ്പു നല്‍കി.

Share news
error: Content is protected !!
Scroll to Top