Section

malabari-logo-mobile

ജമ്മു കാശ്മീരില്‍ എസ്എംഎസ് വിലക്ക് പിന്‍വലിച്ചു

HIGHLIGHTS : ജമ്മു കാശ്മീരില്‍ എസ്എംഎസ് വിലക്ക് പിന്‍വലിച്ചു ജമ്മു കാശ്മീരില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് വിലക്ക് നീക്കി. ഇനി ധൈര്യമായി തങ്ങളുട...

SMS-on-Mobileജമ്മു കാശ്മീരില്‍ എസ്എംഎസ് വിലക്ക് പിന്‍വലിച്ചു ജമ്മു കാശ്മീരില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് വിലക്ക് നീക്കി. ഇനി ധൈര്യമായി തങ്ങളുടെ മൊബൈല്‍ വഴി സന്ദേശങ്ങള്‍ ഇവിടത്തുകാര്‍ക്ക് കൈമാറാം. അപവാദം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് നാല് വര്‍ഷം മുമ്പാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ എസ്എംഎസ് നിരോധിച്ചത്. പ്രീപെയ്ഡ് കണക്ഷന്‍ ഉള്ളവര്‍ക്കായിരുന്നു എസ്എംഎസ് നിരോധനം. സംസ്ഥാനത്ത് 70 ശതമാനം പേര്‍ക്കും പ്രീപെയ്ഡ് കണക്ഷനാണുള്ളത്. 2010ല്‍ ഇന്ത്യന്‍ സൈനികര്‍ പാക് ജനങ്ങളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു നിരോധനം. മെസേജ് വഴി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതിനെ തുടര്‍ന്നായിരുന്നു നിരോധനം. അതേസമയം വാട്ട്‌സ്ആപ് പോലെയുള്ള മെസേജിങ്ങ് ആപ്ലിക്കേഷനുകളുടെ കടന്ന് വരവ് കാരണം വിലക്കിന് വേണ്ടത്ര പ്രസക്തി ഉണ്ടായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!