അഫ്ഗാനിസഥാനില്‍ ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ വെടിവെപ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

indian_consulate_herat_attack_ഹീരത്ത് : അഫ്ഗാനിസഥാനില്‍ ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ ആക്രമണം. ആക്രമണത്തിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. നയതന്ത്ര ഉദേ്യാഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിലെ ഹിരത്തിലുള്ള ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ പുലര്‍ച്ചെ 3 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം മണിക്കൂറുകളോളം നീണ്ടു നിന്നു. അഫ്ഗാന്‍ സൈന്യത്തിന്റെയും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനയുടെ സംയോജിതമായ ഇടപെടലാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതിന് അടുത്ത ദിവസമാണ് ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top