മമ്മൂട്ടിക്ക് തലവേദനയായി മുന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍

mammootty3-776454സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നേതാക്കള്‍ മമ്മൂട്ടിക്ക് തലവേദനയാകുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മുന്‍ സംസ്ഥാനസെക്രട്ടറിയേയും മുന്‍ജില്ലാ ഭാരവാഹിയേയും പുറത്താക്കിയിരുന്നു. പുറത്താക്കിയ ഇവര്‍ മമ്മൂട്ടിയുടെ പേരില്‍ പുതിയൊരു സംഘടന തുടങ്ങാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
നിലവില്‍ മമ്മൂട്ടിയുടെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ മമ്മൂട്ടി ‘ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിനെ’ മാത്രമേ അംഗീകരിക്കൂ എന്ന് അദ്ദഹത്തിന്റെ മാനേജരും രക്ഷാധികാരിയായ ചലച്ചിത്ര നിര്‍മ്മാതാവായ എസ് ജോര്‍ജ്ജ് അറിയിച്ചു. മമ്മൂട്ടിയുടെ പേരില്‍ വ്യാജ സംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പത്രകുറിപ്പിലൂടെ അറിയിച്ചു.

കൂടാതെ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഒരാളെ പോലും മമ്മൂട്ടിയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഫാന്‍സ് പ്രവര്‍ത്തനങ്ങളിലും സഹകരിപ്പിക്കില്ലെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top