പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് : തിരൂരങ്ങാടിയിലും വള്ളിക്കുന്നിലും ഇടതു വിജയം


hamsa moulavi.

തിരൂരങ്ങാടി :ചാത്തമ്പാടന്‍ ഹംസ, വള്ളിക്കുന്ന് :എന്‍ടി അജിത
തീരൂരങ്ങാടി വള്ളിക്കുന്ന് തിരൂരങ്ങാടി എന്നിവിടങ്ങളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി്ക്ക് വിജയം വള്ളിക്കുന്ന് പതിമൂന്നാം വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എന്‍ടി അജിതയും തിരൂരങ്ങാടിയിലെ 22കോട്ടുവലക്കാട് വാര്‍ഡില്‍ ഇടതുപിന്തുണയോടെ മത്സരിച്ച ചാത്തമ്പാടന്‍ ഹംസമൗലവിയും വിജയിച്ചു.
തിരൂരങ്ങാടിയിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 43 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാത്തമ്പാടന്‍ ഹംസ തൊട്ടടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുവിനെ തോല്‍പ്പിച്ചത്. നേരത്തെ കോണ്‍ഗ്രസ്സ് പ്രതിനിധിയായ ചാത്തമ്പാടന്‍ അന്‍വര്‍ രാജി വെച്ച ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഹംസക്ക് 656 വോട്ടും, അബ്ദുവിന് 613 വോട്ടുകളും ലഭിച്ചു. .ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമേഷിന് 92 വോട്ടുകളും ലഭിച്ചു

വള്ളിക്കുന്നില്‍ കോണ്‍ഗ്രസ്സ് പ്രതിനിധി ധനലക്ഷമി രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത് ഈ സീറ്റ് യുഡിഎഫില്‍ ന്ിന്ന ഇടതുമുന്നണി പിടിച്ചെടുക്കകയായിരുന്നു 307 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയയിച്ചത്.

Share news
error: Content is protected !!
Scroll to Top