കരാട്ടെ മത്സരത്തിനിടെ പരപ്പനങ്ങാടി സ്വദേശി മരിച്ച സംഭവം പുനരന്വേഷിക്കുന്നു

കോഴിക്കോട് : Handcuffed_hands_(line_drawing)2009 നവംബര്‍ 9ന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന കാരട്ടേ ടൂര്‍ണ്ണമെന്റില്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വേദശി തെക്കകത്ത് ഹംസക്കോയയുടെ മകന്‍ ഉവൈസ്(19) മരിച്ച സംഭവം പോലീസ് പുനരന്വേഷിാനൊരുങ്ങുന്നു. ഉന്നത് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന പരാതിയിലാണ് കേസ് പുനരന്വേഷിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കരാട്ടെ ദിലീപിന്റെ പേരിലുള്ള പഴയകേസുകള്‍ പോലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസും അന്വേഷിക്കുന്നത്. കരാട്ടെ ദിലീപിന്റെ ഉടമസ്ഥതിയിലുള്ള കാജുകുഡോ അക്കാദമിയാണ് അന്ന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കരാട്ടെ ടൂര്‍ണ്ണമെന്റ് നടത്തിയത്.

ഉവൈസ് മരിച്ചത് തലക്ക് പിന്നില്‍ അടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുറത്ത് വന്നപ്പോള്‍ ദിലീപിന്റെ അക്കാദമിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഇയാള്‍ വധശ്രമക്കേസ് സമ്മര്‍ദ്ധം ചെലുത്തി അസ്വാഭാവകമരണമാക്കി മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിനെ എതിര്‍ത്ത എസ്‌ഐയെ സ്ഥലം മാറ്റിയെന്നും പരാതിയുണ്ട്.

Share news
error: Content is protected !!
Scroll to Top