ടെഹ്‌റാന്‍ :ചില യുറോപ്യന്‍ രാജ്യങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ വേണ്ടി സമരം നടക്കുമ്പോള്‍ ഇറാനില്‍ നിര്‍ബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിനെതിരെ സത്രീകള്‍ രംഗത്ത. സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീവിരുദ്ധമായ ഈ നിയമത്തിനെതിരെ ഫേസ് ബുക്കിലൂടെ വനിതകള്‍ നടത്തിയ സമരം ശ്രദ്ധേയമായി.
ടു മൈ സ്റ്റെല്‍ത്തി ഫ്രീഡം എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ വാളിലാണ് മുടിമറക്കാത്ത ചിത്രങ്ങളിട്ട് സ്ത്രീകള് വ്യതസ്തമായി പ്രതിഷേധം നടത്തയിത്. നിരവധി പേരാണ് ഈ െേസറ്റ് സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ ഇറാനിലെ പല പെണ്‍കുട്ടികളും തങ്ങളുടെ തലമറക്കാത്ത ഫോട്ടോകള്‍ ഈ ഫേസ് ബുക്ക്‌വാളിലിട്ടു കഴിഞ്ഞു.
എന്റെ മുടിയില്‍ വെയിലും കാറ്റും കൊള്ളളമെന്ന് എനിക്ക് ആഗ്രമുണ്ടെന്നും അതു വലിയ തെറ്റാണോയെന്നും ചിലത ചോലും വാളുകളില്‍ സളില്‍ കുറിച്ചിടുന്നു സ്വാതന്ത്ര്യം അത് എത്ര മനോഹരമാണ് എന്ന കുറിപ്പം ഇവയ്ക്ക് കമന്റ് ആയി ഇട്ടിട്ടുണ്ട് ഞങ്ങള്‍ ഹിജാബിനെതിരെല്ലെന്നും നിര്‍ബന്ധിത ഹിജാബിനാണെതിരെന്നും ഇവര്‍ കുറിക്കുന്നു



