താനൂരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

600_hl_woman_0222താനൂര്‍: മദ്യലഹരിയില്‍ ഭാര്യയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച താനൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂലക്കല്‍ കരിപറമ്പ് വീട്ടില്‍ പ്രഭാകരന്‍ എന്ന മണിയെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഭാര്യ രഞ്ജിനിയെ കോട്ടല്‍ സ്വകാര്യാശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വര്‍ഷങ്ങളായി ഇയാള്‍ ഭാര്യയേയും പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top