മലപ്പുറം കോര്‍പ്പറേഷനാക്കാന്‍ യുഡിഎഫ് ശുപാര്‍ശ

malappuram corporationതിരു: മലപ്പുറം കേന്ദ്രമാക്കി കേരളത്തിലെ ആറാമത്തെ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ യുഡിഎഫ് ഉപസമിതി ശുപാര്‍ശ ചെയ്തു. വരാനിരി്ക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പിലാക്കാനാണ് ധാരണ. കൂടാതെ കേരളത്തില്‍ പുതുതായി 35 മുനിസിപ്പാലിറ്റികളും രൂപീകരിക്കാന്‍ ഉപസമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ രൂപീകരിച്ച കെപിഎ മജീദ് അധ്യക്ഷനായ കമ്മിറ്റി നിയമവശങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരിക്കുകയാണ്.

നിലവിലെ മലപ്പുറം മഞ്ചേരി, കോട്ടക്കലോ, പെരിന്തല്‍മണ്ണയോ ഉള്‍പ്പെടെ മൂന്ന് നഗരസഭകളും തൊട്ടടുത്തുള്ള പഞ്ചായത്തുകളും കൂ്ട്ടിച്ചേര്‍ത്താണ് മലപ്പുറം കോര്‍പ്പറേഷന്‍ ഉണ്ടാക്കുക.

Share news
error: Content is protected !!
Scroll to Top