Section

malabari-logo-mobile

ഓപ്പറേഷന്‍ കുബേര :ബ്ലേഡ് കേന്ദ്രങ്ങളി്ല്‍ വ്യാപകറെയ്ഡ് :പരപ്പനങ്ങാടിയിലും താനൂരിലും അറസ്റ്റ്

HIGHLIGHTS : തിരൂര്‍ :ബ്ലേഡ് പലിശമാഫിയക്കെതിരെ ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇന്നും ജില്ലയിലെ നിരവധിയിടങ്ങളില്‍ പോലീസ് ശക്തമായ റെ...

തിരൂര്‍ :ബ്ലേഡ് പലിശമാഫിയക്കെതിരെ ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇന്നും ജില്ലയിലെ നിരവധിയിടങ്ങളില്‍ പോലീസ് ശക്തമായ റെയ്ഡ് നടത്തി.
പരപ്പനങ്ങാടിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും പണവും കണ്ടെടുത്തു. ഇവിടെ നാലിടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മാപ്പുട്ടില്‍പാടം റോഡിലെ താഴത്ത്കണ്ടി സന്ദീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തിനാല്പതിനായിരം രൂപയും, ആറ് ആധാരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണകോടതിയില്‍ ഹാജരാക്കും. ചെട്ടിപ്പടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ സ്വകാര്യ പലിശപണമിടപാടുകാരുടെ വീടുകളിലാണ് റെയ്ഡ നടത്തിയത്. എന്നാല്‍ റെയിഡിനെ ഭയന്ന് പലരും രേഖകള്‍ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.

താനൂരില്‍ നടന്ന ശോഭപറമ്പ് , ചിറക്കല്‍, മൂലക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ നടന്നത്. ഓരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന റെയ്ഡി്ല്‍ രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നിയൂര്‍ തയ്യിലക്കടവ് സ്വദേശി ,തെക്കേതില്‍ ശ്രീനിവാസന്‍ ഇയാളുടെ കയ്യില്‍ നിന്ന് 112500 രൂപയും രണ്ട് ചെക്കും ഇടപാടുപുസ്തകവും മറ്റൊരാളുടെ ഐഡി കാര്‍ഡും കണ്ടെടുത്തിച്ചുണ്ട്. അറസ്റ്റിലായ ചെമ്മാട് കമ്പന്‍കടവ് സ്വേദേശി പുത്തൂര്‍ രാജന്റെ കയ്യില്‍ നിന്ന് വാഹനത്തിന്റെ ആര്‍സി, മുദ്രപത്രങ്ങള്‍ തുടങ്ങിയ നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

റെയ്ഡ് നടക്കുമെന്ന ശ്രുതി പടര്‍ന്നതോടെ പല കൊള്ളപ്പലിശകേന്ദ്രങ്ങളില്‍ ുനിന്നും രേഖകള്‍ വ്യപകമായി കടത്തിയന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!