Section

malabari-logo-mobile

“പെണ്‍കുട്ടികളെ വില്‍ക്കാനാണ് ദൈവം പറയുന്നത്”

HIGHLIGHTS : അബുജ : നൈജീരിയിലെ തീവ്ര മതമൗലിക ഭീകരര്‍ തട്ടികൊണ്ടു പോയ 230 പെണ്‍കുട്ടികളെ വില്‍ക്കുമെന്ന് ഭീഷണി. ഭീകരസംഘടനയായ ബൊക്കാഹറം നേതാവായ ഷേകൗ ഭീഷണി മുഴക്കു...

girlഅബുജ : നൈജീരിയിലെ തീവ്ര മതമൗലിക ഭീകരര്‍ തട്ടികൊണ്ടു പോയ 230 പെണ്‍കുട്ടികളെ വില്‍ക്കുമെന്ന് ഭീഷണി. ഭീകരസംഘടനയായ ബൊക്കാഹറം നേതാവായ ഷേകൗ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടത്.

പെണ്‍കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കുകയല്ല കെട്ടിച്ചയക്കുകയാണ് വേണ്ടതെന്ന് പറയുന്ന ഷേകൗ തട്ടികൊണ്ടുപോയ പെണ്‍കുട്ടികളെ വില്‍ക്കാനാണ് ദൈവം തന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ആ തീരുമാനം താന്‍ നടപ്പിലാക്കുമെന്നും പറയുന്നു.

sameeksha-malabarinews

പാശ്ചാത്യവിദ്യാഭ്യാസത്തെയും പടിഞ്ഞാറന്‍ ശൈലിയിലുള്ള പഠന സമ്പ്രദായത്തേയും എതിര്‍ക്കുന്ന ബൊക്കോ ഹറം 2009 മുതല്‍ നൈജീരിയയില്‍ ആയിരങ്ങളെയാണ് കൊന്നൊടുക്കിയത്. നൈജീരിയയിലെ വടക്കന്‍ സംസ്ഥാനമായ ബോര്‍നൊയിലെ ചിബോക്കിലുള്ള സ്‌കൂളില്‍ നിന്നാണ് ഏപ്രില്‍ 14 ന് ഭീകരര്‍ കുട്ടികളെ തട്ടികൊണ്ട് പോയത്. എത്ര കുട്ടികള്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!