
മൂന്നിയൂര്‍: പറമ്പില്‍പീടിക ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന 63 കുപ്പി ഇന്ത്യന്‍ വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് പിടികൂടി . തിരൂരങ്ങാടി താലൂക്കില്‍ പെരുവള്ളൂര്‍ വില്ലേജില്‍ മാത്തഞ്ചേരിമാട് മാത്തഞ്ചേരി വീട്ടില്‍ ദീപേഷ് എന്നയാളെയാണ് ഇന്നലെ രാത്രി 10.40 ന് അറസ്റ്റ് ചെയ്തത്.
രാമനാട്ടുകര അറപ്പുഴ എന്നിവിടങ്ങളിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലയില്‍ നിന്നും ശേഖരിച്ച് പറമ്പില്‍ പീടിക, വരപ്പാറ, പുകയൂര്‍, തോട്ടശ്ശേരിയറ, എന്നിവിടങ്ങളിലെ വില്‍പ്പനക്കാര്‍ക്ക് കൈ മാറാനാണ് ഓട്ടോറിക്ഷയില്‍ മദ്യം കടത്തിക്കൊണ്ടുവന്നത്. മദ്യം കടത്തിക്കൊണ്ട് വന്ന ഓട്ടോറിക്ഷയും തൊണ്ടിയായി കസ്റ്റഡിയിലെടുത്തു. പ്രതി ദിപേഷ്, തൊണ്ടിമുതല്‍ എന്നിവ തുടര്‍നടപടികള്‍ക്കായി പരപ്പനങ്ങാടി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.
അസി.എക്‌സൈസ് ഇന്‍സ്‌പെകര്‍ പി.പ്രശാന്ത് പ്രിവന്റീവ് ഓഫീസര്‍ ബിജു.വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു എന്നിവരടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരാണ് കേസ്സ് കണ്ടു പിടിച്ചത്. പ്രതി ദിപേഷിന്റെ പേരില്‍ മുമ്പും എക്‌സൈസിലും പോലീസിലുമായി അബ്കാരി കേസ്സുകളുണ്ട്.
പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജോഷ് കുമാറും അടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങ് നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




