ബാങ്കില്‍ അടക്കാന്‍ കൊണ്ടു വന്ന തുകയില്‍ 15 കള്ളനോട്ട്

പെരിന്തല്‍മണ്ണ : ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാന്‍ കൊണ്ടു വന്ന നോട്ടുകളില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തി. രണ്ടു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തു.

അങ്ങാടിപ്പുറം ചെരക്കാപറമ്പ് വലിയ വീട്ടില്‍പടിയിലെ മരമില്ലുടമ പേരയില്‍ അബൂബക്കര്‍, ജോലിക്കാരനായ പൂളവളപ്പില്‍ മുഹമ്മദിന്റെ കൈയില്‍ അങ്ങാടിപ്പുറം കൊടുത്തയച്ച 8,31,500 രൂപയില്‍ നിന്നാണ് 500 രൂപയുടെ 15 വ്യാജനോട്ടുകള്‍ ബാങ്ക് അധികൃതര്‍ കണ്ടെത്തിയത്.

ബാങ്കധികൃതര്‍ പോലീസില്‍ അറിയിച്ചതിനെതുടര്‍ന്ന് മില്ലുടമ പേരയില്‍ അബൂബക്കര്‍ (52), പൂളവളപ്പില്‍ മുഹമ്മദ് (66) എന്നിവരെ പെരിന്തല്‍മണ്ണ സിഐ എം സുനില്‍കുമാര്‍, എസ്‌ഐ ഐ ഗിരീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തു. മില്ലുടമക്ക് മരവും ഫര്‍ണ്ണിച്ചറും വാങ്ങിയ പലരില്‍നിന്നും കിട്ടിയ നോട്ടുകളാണ് ഇതെന്ന് അവര്‍ മൊഴിനല്‍കിയതായി അറിയുന്നു. മില്ലുടമയുടെ വീടും പോലീസ് പരിശോധിച്ചു. പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Share news
error: Content is protected !!
Scroll to Top