മലപ്പുറം : ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും സമീപവാസിയായ എസ്‌ഐയും കുടുംബവും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും വീട്ടിലേക്കുള്ള വഴി ഇല്ലാതാക്കാന്‍ ശ്രമിക്കുകയായും ചെയ്യുന്നതായി പുത്തൂര്‍ പള്ളിക്കല്‍ വള്ളിക്കോട്ട്ചാലി വീട്ടില്‍ കറുത്തോന്‍ ഭാസ്‌കരന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അയല്‍വാസിയായ വളാഞ്ചേരി എസ്‌ഐ മോഹനന്‍, ഭാര്യാസഹോദരന്‍ പരമേശ്വരന്‍ നായര്‍, മോഹനന്റെ മകന്‍ ശ്യാം മോഹനന്‍ എന്നിവരാണ് ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ മുളളുവേലി കെട്ടിയും കല്ലും മണ്ണും ഇറക്കിയും തടസ്സപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് പട്ടികജാതി വകുപ്പ് മന്ത്രി, കലക്ടര്‍, ആര്‍ഡിഒ, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും ഭാസ്‌കരന്‍ പറഞ്ഞു.
ഭാര്യ സരസു, അമ്മ മുണ്ടി, മക്കളായ അഷിത, അശ്വിന്‍, അശ്വന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




