എടപ്പാള്‍: പത്താംക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മുങ്ങിയ ബസ് കണ്ടക്ടറായ യുവാവ് പോലീസ് പിടിയില്‍. എടപ്പാള്‍ പൊല്‍പാക്കര തറക്കല്‍ സ്വദേശി പുത്തന്‍വീട്ടുവളപ്പില്‍ രാമുവിന്റെയും തങ്കമണിയുടെയും മകളായ അമ്പിളി(14)യാണ് മരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ അമ്പിളിയുടെ മൃതദേഹമെത്തിച്ച് മുങ്ങിയ മാറഞ്ചേരി പുറങ്ങ് സ്വദേശി സ്വദേശി പ്രഭാതിനെ(24) പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യആശുപത്രിയിലത്തിച്ച ശേഷം യുവാവ് മുങ്ങുകയായിരുന്നു. പിന്നീട് പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് മൃദതേഹം എത്തിച്ചയാളെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെപോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രഭാത് പറഞ്ഞതിങ്ങനെ. താനും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ചെറിയൊരു പിണക്കത്തിന താന്‍ തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് പെണ്‍കുട്ടി പ്രഭാതിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു ഇത് കണ്ട പ്രഭാത് ഉടനെ ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയന്നും അടച്ചിട്ട നിലയില്‍ കണ്ട വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ അമ്പിളി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടെതെന്നും അവളുടെ ജീവന്‍ രക്ഷിക്കാന്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചതാണെന്നുമാണ് .പെണ്‍കുട്ടി മരിച്ചുഎന്നറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്ന് പോരുകയായിരുന്നു എന്നും പ്രഭാത് പറഞ്ഞു.
പെണ്‍കുട്ടിയെ ആശുപത്രിയലെത്തിച്ചവരില്‍ ഓട്ടോഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കുടിയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.




