പരപ്പനങ്ങാടി പിഎച്ച്‌സി റോഡിന് മൂന്ന് ഉദ്ഘാടനം രാഷ്ട്രീയ സ്റ്റണ്ടെന്ന് ആരോപണം

പരപ്പനങ്ങാടി :ഒരു റോഡിന് മൂന്ന് തവണ ഉദ്ഘാടനം ആഘോഷിക്കാന്‍ അവസരം. പരപ്പനങ്ങാടി പുത്തരിക്കല്‍ വടക്കെ പാടം പിഎച്ച്‌സി റോഡാണ് അവസാനമായി തിങ്കളാഴ്ച പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തത്.

മാസങ്ങള്‍ക്ക് മുമ്പ് ഈ റോഡ് നാട്ടുകാര്‍ ശ്രമദാനം വഴി നിര്‍മ്മിക്കുകയും നാട്ടുകാര്‍ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. ഇത് ചില പത്രങ്ങളില്‍ വാര്‍ത്തയായി നല്‍കുകയും ചെയ്തിരുന്നു. ചില പത്രങ്ങളില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും മറ്റൊരു പ്രവൃത്തി ദിനം പകര്‍ത്തി ഉദ്ഘാടനം നടത്തയതായി അറിയിച്ച് പത്രകുറിപ്പ് ഇറക്കുകയും വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുു.

ഇതുകൂടാതെയാണ് ഇന്ന് ഇതേ റോഡ് മൂന്നാമതായി പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റിന്റെയും, സംഘാടക കമ്മിറ്റിക്കാരുടെയും സാനിധ്യത്തില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ മുമ്പ് നടന്ന ഉദ്ഘാടനം പ്രവര്‍ത്തി ഉദ്ഘാടനമായിരുന്നെന്നും ഇപ്പോഴത്തേതാണ് ശരിയായ ഉദ്ഘാടനമെന്നുമായിരുന്നു. പ്രാധനസംഘടനകനായ നേതാവ് അവകാശപ്പട്ടത്.

എന്നാല്‍ നേരത്തെ ഈ റോഡ് ഉദ്ഘാടനം ചെയ്ത വിവരം താനറിഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസഡന്റ് പറയുന്നത്. ഈ റോഡ് ഇതുവരെ പഞ്ചായത്ത ഏറ്റെടുത്തിട്ടില്ലെന്നും പ്രസിഡന്റ് സമ്മതിച്ചു ഏറ്റെടുക്കാത്ത റോഡ് പഞ്ചായത്ത പ്രസിഡന്‍ും വൈസും ഉദ്ഘാടനം ചെയ്യ്തതും ചര്‍ച്ചയായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top