Section

malabari-logo-mobile

മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്നാരോപിച്ച ഭര്‍ത്താവിന് 30,000 ദിര്‍ഹം പിഴ

HIGHLIGHTS : അബുദാബി : ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ തന്റെ സുഹൃത്തിന്റെ മൊബൈലില്‍ കണ്ടുവെന്ന്

arab womanഅബുദാബി : ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ തന്റെ സുഹൃത്തിന്റെ മൊബൈലില്‍ കണ്ടുവെന്ന് ആരോപിച്ച യുവാവിന് 30,000 ദിര്‍ഹം പിഴ. ഈ തുക ഭാര്യക്ക് നല്‍കാനാണ് വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ ആരോപണത്തെ തുടര്‍ന്ന് യുവതി ഇയാളില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു. എന്നാല്‍ ഈ കേസിനോട് അനുബന്ധിച്ച് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ യുവതിയുടേതല്ല മറ്റൊരാളുടേതാണെന്ന് തെളിഞ്ഞിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി 20,000 രൂപ നഷ്ടപരിഹാര തുക വിധിച്ചിരുന്നു. തുക കുറവാണെന്ന് കാണിച്ച് നല്‍കിയ അപ്പീലിലാണ് 30,000 ദിര്‍ഹം ആക്കി നഷ്ടപരിഹാരം ഉയര്‍ത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!