കെപിസിസിക്ക് ഷാനിമോള്‍ ഉസ്മാന്റെ കത്ത് ;സത്യം പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തുന്നത് ശരിയല്ല

SHANI MOL USAMAN_jpg_0_0തിരു : അപ്രിയ സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തുന്നത് ശരിയല്ലെന്നും സംഘടനാ മര്യാദ വെച്ച് താക്കീത് അംഗീകരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍. തനിക്കെതിരെയുള്ള നടപടിക്ക് മറുപടിയായി കെപിസിസിക്ക് ഷാനിമോള്‍ ഉസ്മാന്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ സുധീരന്‍ മറ്റംഗങ്ങളെ താഴ്ത്തി കെട്ടുകയാണെന്നും സുധീരനെതിരെയും ഷാനിമോള്‍ ആരേപണം ഉന്നയിച്ചു. ഒരു വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ അതിന് തെളിവ് വേണമെന്നും കെപിസിസി പ്രസിഡന്റിന്റെ നിലപാടുകളോട് യോജിക്കാന്‍ ആകില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്തകള്‍ ചോര്‍ത്തുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്യുന്നതെന്നും അതുകൊണ്ടാണ് കെപിസിസി യോഗത്തിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ വിവരങ്ങള്‍ അറിഞ്ഞത് എന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം ഷാനിമോള്‍ നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എ ഷൂക്കൂര്‍ പ്രതികരിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സരിത എസ് നായരുമായി കേന്ദ്രമന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാലിനുള്ള ബന്ധം അനേ്വഷിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഎം സുധീരന്‍ ഷാനിമോള്‍ ഉസ്മാന് താക്കീത് നല്‍കിയത്.

Share news
error: Content is protected !!
Scroll to Top