Section

malabari-logo-mobile

പെയ്ഡ് ന്യൂസില്‍ നടപടിയെടുക്കാം; സുപ്രീം കോടതി

HIGHLIGHTS : ദില്ലി : പെയ്ഡ് ന്യൂസില്‍ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മ...

ദില്ലി : പെയ്ഡ് ന്യൂസില്‍ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ ഈ വിധി.

അശോക് ചവാന്‍ 2009 ല്‍ തെരഞ്ഞെടുപ്പില്‍ ചെലവ് സമര്‍പ്പിച്ചപ്പോള്‍ ഫെയ്ഡ് ന്യൂസിനായി വകയിരുത്തിയ തുക ചേര്‍ത്തിരുന്നില്ല. ഇതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ചവാന്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!