കോഴിക്കോട് : പതിനഞ്ചു വയസ്സുള്ള മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ 2 പ്രതികളെ പോലീസ് പിടികൂടി. കസബ പോലീസാണ് പ്രതികളെ പിടികൂടിയത്.
പെണ്‍കുട്ടിയെ കോഴിക്കോട് ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസിലെ 2 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പനവേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബാംഗ്ലൂരിലുള്ള വേശ്യാലയം നടത്തിപ്പുകാര്‍ക്ക് വിറ്റതായി അനേ്വഷണത്തില്‍ പോലീസ് കണ്ടെത്തി. ഇവിടെ നിന്നാണ് പെണ്‍കുട്ടിയെ വൈലത്തൂര്‍ സ്വദേശി കോഴിക്കോട് കല്ലായിയിലെ ലോഡ്ജില്‍ എത്തിച്ചത്. വൈലത്തൂര്‍ സ്വദേശിയുടെ സുഹൃത്ത് അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ ഇവിടെ വെച്ച് പീഡിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അനേ്വഷണത്തിന് ഒടുവിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വൈലത്തൂര്‍ സ്വദേശിയായ ജാഫറലി അടക്കമുള്ള പ്രതികളാണ് പിടിയിലായത് എന്നാണ് സൂചന. അതേസമയം പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
കസബ സിഐ ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



