ഉദയംപേരൂര്‍ ഐഒസി പ്ലാന്റ് വാതകചോര്‍ച്ചയെ തുടര്‍ന്ന് അടച്ചു

കൊച്ചി : ഉദയംപേരൂരിലെ ഐഒസി പ്ലാന്റില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് പ്ലാന്റ് അടച്ചു. പ്ലാന്റിലെ വാതക പൈപ്പ് ലൈനിലാണ് ചോര്‍ച്ച. ബുള്ളറ്റ് ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്.

ഐഒസി ഉദേ്യാഗസ്ഥരും ഫയര്‍ഫോഴ്‌സ് ഉദേ്യാഗസ്ഥരും ചേര്‍ന്ന് ചോര്‍ച്ച അടക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെയോടെയാണ് പ്ലാന്റിനുള്ളില്‍ വാതക ചോര്‍ച്ചയുണ്ടായത്. വാതകം അന്തരീക്ഷത്തില്‍ പടര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികളെ പ്ലാന്റില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചു.

 

Share news
error: Content is protected !!
Scroll to Top